വളളിയാംകാവ് ദേവീക്ഷേത്രം
കോട്ടയം-കുമളി ദേശീയപാതയിൽ മുണ്ടക്കയത്തിനടുത്ത് 35-ആം മൈലിൽ നിന്ന് ഏകദേശം പതിനഞ്ചു കിലോമീറ്റർ കിഴക്കുമാറി ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനിയാൽ ചുറ്റപ്പെട്ട പ്രദേശത്താണ് വളളിയാംകാവ് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ പെരുവന്താനം പഞ്ചായത്തിലെ പാലൂർക്കാവ് എന്ന പ്രദേശത്താണ് പ്രസിദ്ധമായ ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിപരാശക്തിയായ ഭഗവതിയെ ദുർഗ്ഗ, ഭദ്രകാളി എന്നി രണ്ട് ഭാവങ്ങളിൽ ഇവിടെ ആരാധിക്കുന്നു.
Read article